Kerala News

ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിൽ; പ്ലസ് ടു വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത

കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിക്കുകയായിരുന്നു. കിടപ്പുമുറിയിൽ ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.

അതേസമയം കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാർത്ഥിനി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മരണം നടന്നിരിക്കുന്നത്. മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ പോലീസ് വീട് സീൽ ചെയ്തിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!