ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം! കൊച്ചിയില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് ഇല്ല ‘പുഴു’ സംവിധായിക രത്തീനയുടെ അനുഭവം

0
394

മുസ്ലീം വിഭാഗത്തിൽപ്പെട്ട സിനിമ പ്രവര്‍ത്തക കൂടിയായ സ്ത്രീ ആയതിനാൽ കൊച്ചിയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന അനുഭവം തുറന്ന് പറഞ്ഞ് സംവിധായിക രത്തീന ഷര്‍ഷാദ്.മമ്മൂട്ടിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. ഇതിന് മുമ്പ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇത് പുതുമയല്ല. എങ്കിലും ഇത്തവണ കുറച്ച് പുതിയ കാര്യങ്ങള്‍ വാടകക്കാര്‍ പറയുകയുണ്ടായെന്നും രത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല, ഭര്‍ത്താവ് കൂടെ ഇല്ലേല്‍ വാടകക്ക് തരില്ല, ജോലി സിനിമയിലാണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്ന് ഫ്‌ലാറ്റുടമസ്ഥര്‍ പറയുന്നു. നോട്ട് ആള്‍ മെന്‍ എന്നു പറയുന്നത് പോലെ നോട്ട് ആള്‍ ലാന്‍ഡ് ലോര്‍ഡ്‌സ് എന്ന് പറഞ്ഞു ആശ്വസിക്കാമെന്നും രത്തീന കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ്

“റത്തീന ന്ന് പറയുമ്പോ??” “പറയുമ്പോ? ” മുസ്ലിം അല്ലല്ലോ ല്ലേ?? “”യെസ് ആണ്…'” ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!”കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹിസിനിമായോ, നോ നെവർഅപ്പോപിന്നെ മേൽ പറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! .. “ബാ.. പോവാം ….” —Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here