Kerala News

ഷിഗെല്ല രോഗം നിയന്ത്രണത്തില്‍; ഡി.എം.ഒ

New bacteria Shigella emerges in Kerala causing one death

കോര്‍പ്പറേഷന്‍ പ്രദേശത്ത് കണ്ടെത്തിയ ഷിഗെല്ല രോഗം മികച്ച പ്രതിരോധ നടപടികളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ടു ചെയ്ത ഉടന്‍ തന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വ്വൈലന്‍സ് സംഘം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ കൈകൊളളുകയും, കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍, മെഡിക്കല്‍ ക്യാമ്പ്, ആക്ടീവ് കേസ് സെര്‍ച്ച്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുകയും ചെയ്തു.

പ്രധാനമായും മലിനജലത്തിലൂടെയും, കേടായ ഭക്ഷണത്തിലൂടെയും പകരുന്ന രോഗം വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നീ ലക്ഷണങ്ങള്‍ കാണിക്കുകയും, ഗുരുതരാവസ്ഥയില്‍ മരണം സംഭവിക്കുന്നതുമാണ്. ഷിഗെല്ല ബാക്ടീരിയയാണ് രോഗകാരി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!