Entertainment News

ഇന്ത്യയുടെ ഓസ്കർ എൻട്രി ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ച് നായാട്ട്

ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോർട്ട് ലിസ്റ്റിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടും.ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ആണ് മലയാളത്തില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളത്. തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്.

15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും. ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുന്ന ചിത്രം നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്‌കാരത്തിന് മല്‍സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.

ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഷൈജു ഖാലിദായിരുന്നു ക്യാമറ.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ആയിരുന്നു 2020ല്‍ ഇന്ത്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. ജല്ലിക്കട്ടിന് നോമിനേഷനില്‍ ഇടം നേടാനായില്ല. 2019ല്‍ ഗള്ളി ബോയ്, 2018ല്‍ വില്ലേജ് റോക്ക് സ്റ്റാര്‍സ്, 2017ല്‍ ന്യൂട്ടണ്‍, 2016ല്‍ വിസാരണൈ എന്നീ സിനിമകളാണ് ഔദ്യോഗിക എന്‍ട്രികളായി അയക്കപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!