നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്‍ണ സംവിധാനം ചെയ്യുന്ന ‘പടവെട്ടി’ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.സംഘര്‍ഷങ്ങളുടെ ഇടയിൽ ചെളിയില്‍ കുളിച്ച് നിൽക്കുന്ന നിവിന്‍ പോളിയുടെ ലുക്ക് ആണ് പോസ്റ്ററില്‍.
സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഇത്. നവാഗതനായ ലിജു കൃഷ്‍ണയാണ് സംവിധാനം. നേരത്തെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ‘മൊമെന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകത്തിന്‍റെ സംവിധാനവും ലിജു കൃഷ്‍ണ ആയിരുന്നു.
‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക.മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനഗിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

