Trending

സ്വർണക്കടത്ത് ; കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി കെ.ടി. ജലീലും രാജി വെക്കുക -വെൽഫെയർ പാർട്ടി

കുന്നമംഗലം : മതഗ്രന്ഥത്തിൻ്റെ ചർച്ച ഉയർത്തി സ്വര്‍ണ്ണക്കടത്ത് ,അഴിമതി കരാറുകള്‍ എന്നിവയില്‍ നിന്ന് രക്ഷപെടാനുള്ള
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും
നീക്കം കേരളം തിരിച്ചറിയണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. കുന്നമംഗലത്ത് വെൽഫെയർ പാർട്ടി തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണം വന്നത് നയതന്ത്ര ബാഗേജിൽ അല്ല എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച കേന്ദ്രമന്ത്രി വി. മുരളീധരനും സംശയ നിഴലിൽ നിൽക്കുന്ന മന്ത്രി കെ.ടി. ജലീലും രജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിൽ തേടി കേരളത്തിൽ വന്ന സാധാരണക്കാരായ അതിഥി തൊഴിലാളികളെ ഭീകരവാദ പുകമറ സൃഷ്ടിച്ച് അറസ്റ്റു ചെയുന്നതിലെ എൻ ഐ എ യുടെ നീക്കം കേരള ജനത തിരിച്ചറിയമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്, ജില്ലാ ഇലക്ഷൻ കൺവീനർ സാലിഹ് കൊടപ്പന, വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!