Trending

കോവിഡ് കാലത്ത് സൗജന്യ ആംബുലൻസ് സേവനുമായി സേവാഭാരതിയും ബിജു പൂതക്കണ്ടിയും

കോവിഡ് കാലത്ത് സൗജന്യമായി ആംബുലൻസ് സേവനം നടത്തി മാതൃകയായി സേവാഭാരതിയും ഡ്രൈവർ ബിജു പൂതക്കണ്ടിയും. കഴിഞ്ഞ മാർച്ച്‌ മാസം മുതൽ ബിജുവും സുഹൃത്തുക്കളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തുണ്ട്.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട കുന്ദമംഗലം സ്വദേശിയുടെ ശവസംസ്കാര ചടങ്ങിനായി ആംബുലൻസിൽ എത്തിച്ചിരുന്നതും ബിജു പൂതക്കണ്ടി തന്നെയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്ക് വാർഡ് മെമ്പർ അസ്ബിജ സക്കീർ ഹുസൈൻ ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെ നിർദ്ദേശ പ്രകാരം ബിജുവിനെ ബന്ധപ്പെടുകയായിരുന്നു. മരണ വാർത്ത അറിഞ്ഞ ഉടനെ തന്നെ സന്നദ്ധ അറിയിച്ച് മുന്നോട്ട് വരികയായിരുന്നു.

സേവഭാരതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് കുന്ദമംഗലത്തും ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നതെന്ന് ബിജു ജനശബ്ദത്തിനോട് പറഞ്ഞു. കോവിഡ് രോഗം സ്ഥിരീകരികച്ച മുപ്പതോളം രോഗികളെ സൗജന്യമായി ഇതിനോടകം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെന്നും തുടർന്നും ഈ പ്രവർത്തനം സൗജന്യമായി തുടരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സുഹൃത്തക്കളായ അരുൺ, ജിതിൻ, ജിതേഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്കൊപ്പം കൂടെയുള്ളത്. മാറി മാറി ആംബുലൻസ് ഓടിക്കുന്നത് ഈ സുഹൃത്തുക്കളാണ്.

തുടക്കത്തിൽ അല്പം ഭയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ധൈര്യമായി മുന്നോട്ട് പോയെന്നും ബിജു പറയുന്നു. ഭയക്കേണ്ട ജാഗ്രത മതി എന്ന സർക്കാരിന്റെ തന്റെ നിർദ്ദേശം തങ്ങളും കൈകൊണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും സേവനങ്ങളുമായി മുൻപോട്ട് പോകും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!