കുന്ദമംഗലം: കുന്ദമംഗലം മണ്ഡലം കർഷക കോൺഗ്രസ് കർഷക ദിനാഘോഷം സംഘടിപ്പിച്ചു. കിസാൻ കോൺഗ്രസ് ദേശീയ കോ- ഓഡിനേറ്റർ മാജുഷ് മാതൃൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അധൃക്ഷത വഹിച്ചു സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഇ.കെ. നിധീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം വേണുഗോപാലൻ നായർ, ഡി. സി. സി. എക്സിക്യൂട്ടീവ് മെമ്പർ എം. പി.കേളുക്കുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.വി.സംജിത്ത്,ആലി ഹാജി പന്തീർപാടം, ടി.പത്മാക്ഷൻ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകരായ കുഞ്ഞാമു പടനിലം, വി.പി.പത്മനാഭൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാബു കൊടമ്പാട്ടിൽ സ്വാഗതവും ലസിത കാരക്കുന്നുമ്മൽ നന്ദിയും പറഞ്ഞു.
കുന്ദമംഗലത്ത് കർഷക ദിനംആഘോഷിച്ചു;മുതിർന്ന കർഷകരെ ആദരിച്ചു

