കോഴിക്കോട്: ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ 540 കിലോ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളും 560 കിലോ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂരും ജേതാക്കളായി.
മിക്സഡ് വിഭാഗത്തിൽ കൊടുവള്ളി ഗവ. കോളേജ് ജേതാക്കളായി. സമാപനച്ചടങ്ങിൽ പി.ടി ഷാജി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി.ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് ഇസ്ഹാഖ്, പി. ഷഫീഖ്, കെ.അബ്ദുൽ മുജീബ് എന്നിവർ സംസാരിച്ചു.