Kerala News

ജില്ലയില്‍ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കും – ജില്ലാ കളക്ടര്‍

കോഴിക്കോട് ജില്ലയില്‍ ലഹരിക്കെതിരെ നടക്കുന്ന ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു. സ്‌കൂള്‍, കോളേജ്, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഊര്‍ജിത ടീമുകള്‍ രൂപീകരിച്ച് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ലഹരിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ഗ്രാമമപഞ്ചായത്തുകളില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

പുതിയ കണക്ക് അനുസരിച്ച് ജില്ലയില്‍ 4574 റെയ്ഡുകളും 12 സംയുക്ത റെയ്ഡുകളും നടത്തി. ഇതിന്റെ ഭാഗമായി 686 അബ്കാരി കേസുകളും 195 എംബിപിഎസ് കേസുകളും 1918 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെടെ 597 പ്രതികളെ അറസ്റ്റ് ചെയ്തു. മദ്യത്തിന് ഗുണനിലവാരം പരിശോധിക്കുന്നതിനായി 348 തവണ വിവിധ ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും 217 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥികളില്‍ മദ്യം, മയക്കുമരുന്ന് വ്യാപാരം തടയുന്നതിനായി സ്‌കൂള്‍തലത്തില്‍ 167 ലഹരിവിരുദ്ധ ക്ലബ്ബുകളും കോളേജ് തലങ്ങളില്‍ 35 ലഹരിവിരുദ്ധ ക്ലബുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ദിവസംതോറും ഷാഡോ എക്സൈസ് നിരീക്ഷണവും നടത്തുന്നുണ്ട്. എക്സൈസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ ബീച്ച് ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് ഒരു ഡി അഡിക്ഷന്‍ സെന്ററും പുതിയറയില്‍ കൗണ്‍സിലിംഗ് സെന്ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഈ മാസം പത്താം തീയതി തുടങ്ങിയ ഓണം സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും മൂന്നു മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സും, റേഞ്ചുകളില്‍ രഹസ്യവിവരം ശേഖരിക്കുന്നതിനായി ഇന്റലിജന്‍സ് ടീമും മാഹി അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പട്രോളിങ് യൂണിറ്റും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ ഇടങ്ങളില്‍ മിന്നല്‍ പരിശോധനയും വകുപ്പ് നടത്തുന്നുണ്ട്.

യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സബ്കലക്ടര്‍ വി വിഘ്‌നേശ്വരി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍ കുമാര്‍, വിവിധ ജനപ്രതിനിധികള്‍, ജനകീയ സമിതി അംഗങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!