Trending

വിരണ്ടോടിയ പോത്തിനെ വലയിലാക്കി ഫയർ ഫോഴ്സ്

കാരന്തൂർ അറവ് ശാലയിലേക്ക് കൊണ്ട് വന്ന പോത്ത് കയറു പൊട്ടിച്ച് വിരണ്ടോടി. ഇന്നലെ രാത്രി 9 മണിയോടെയാണ് കാരന്തൂർ ഇറച്ചി മാർക്കറ്റിലേക്ക് അറവിന് കൊണ്ട് വന്ന പോത്ത് വിരണ്ടോടിയത്.ഇന്നലെ രാത്രി അറവ് ശാലയിലെ ആളുകളും നാട്ടുകാരും കിണഞ്ഞ് പരിശ്രമിച്ചിട്ടും പോത്തിനെ പിടികൂടാൻ കഴിഞ്ഞില്ല.

ഇന്ന് രാവിലെ മാനത്താനത്ത് പോത്ത് പരാക്രമം സൃഷ്ടിക്കുന്നത് കണ്ട നാട്ടുകാർ വെള്ളിമാട് കുന്ന് ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ ഫയർ ഫോഴ്‌സ് മാനത്താനത്ത് ക്ഷേത്രത്തിന്റെ സമീപത്തുള്ള വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് പോത്തിനെ അതി സാഹസികമായി പിടികൂടി.വെള്ളിമാട് കുന്ന് ഫയർ ഫോഴ്സ് ഇൻസ്‌പെക്ടർ റോബിൻ സൺഇന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ ടീമാണ് പോത്തിനെ പിടികൂടിയത്. ശേഷം, നാട്ടുകാരുടെയും അറവ് ശാലയിലെ തൊഴിലാളികളുടെയും സഹായത്തോടെഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കൈ കാലുകൾ കൂട്ടിക്കെട്ടി പോത്തിനെ വലയിൽ നിന്ന് മോചിപ്പിച്ച് വണ്ടിയിൽ കയറ്റി. അതിനിടക്ക്, മറ്റൊരു പോത്തിനെ കൊണ്ട് വന്ന് വിരണ്ടപോത്തിനെ അനുനയിപ്പിക്കാനുള്ള ശ്രമവും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!