തിരുവനന്തപുരം ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ റാഗിങ്. മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.പ്ലസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമായ ഇന്നലെയാണ് വിദ്യാർത്ഥികൾ റാഗിങിന് ഇരയായത്. ഉച്ചയ്ക്ക് ഇൻറർവെൽ സമയം പ്ലസ് ടു വിദ്യാർഥികൾ കൂട്ടമായി എത്തി അകാരണമായി മർദ്ദിച്ചു എന്നാണ് പരാതി. രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരുക്കുണ്ട്. ഒരു വിദ്യാർത്ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാർഥിയുടെ മുഖത്തും പരുക്കുണ്ട്.വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.
അതെ സമയം, സ്കൂളിലെ അധ്യാപകർക്കെതിരെയും പരാതിയുണ്ട്. അധ്യാപകർ അക്രമിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയെന്നും. കാറിന് കേടുപാടുണ്ടാക്കിയെന്ന് ആരോപിച്ച് 1500 രൂപ നൽകാൻ ഒരു അധ്യാപകൻ ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു. നഗരൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്; രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്; അഞ്ച് സീനിയർ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
