തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍. ഗവര്‍ണറുടെ ചുമതലകള്‍ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി. ശിവന്‍കുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഗവര്‍ണറുടെ ഭരണഘടനപരമായ അധികാരങ്ങള്‍ പാഠ്യവിഷയമാക്കും, ഈ വര്‍ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തും’: വി. ശിവന്‍കുട്ടി
