Trending

നഗരത്തിലെ സ്ക്കൂൾ പരിസരത്തു നിന്ന് കഞ്ചാവുമായി ഒരാൾ പിടിയിൽ

കല്ലായ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ പിടിയിൽ. മലപ്പുറം സ്വദേശി തവനൂർ തടത്തിൽ ഹൗസിൽ റഹ്മാൻ സഫാത്ത് കെ (61) എന്ന ചക്കുംകടവ് അബ്ദുറഹ്മാനെയാണ് പിടികൂടിയത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , ഇൻസ്പെക്ടർ സതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും ചേർന്നാണ് കല്ലായ് ഗവ: യു.പിസ്ക്കൂൾ പരിസരത്തു നിന്നും 200 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ആർക്കും സംശയം തോന്നാത്ത വിധം കഞ്ചാവ് ചെറുപൊതി കളിലാക്കി സ്ക്കൂൾ പരിസരത്തുള്ള ബസ്സ്റ്റോപ്പിൽ നിന്നാണ് ഇയാൾ കച്ചവടം ചെയ്യുന്നത്. നിരവധി മോഷണ കേസിലും കഞ്ചാവ് കേസിലും ഉൾപ്പെട്ട് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇയാളുടെ വിലാസം മലപ്പുറമാണെങ്കിലും , കൂറെ വർഷമായി ചക്കുംകടവ് ഭാഗത്താണ് താമസിക്കുന്നത്.

ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ മനോജ് എടയേടത്ത് , എ.എസ്.ഐ അനീഷ് മൂസ്സേൻവീട് , സുനോജ് കാരയിൽ, പന്നിയങ്കര സ്റ്റേഷനിലെ എസ്.ഐമാരായ ജയാനന്ദൻ , ഗണേശൻ , എ.എസ് ഐ സുനിൽ , എസ്. സി പി ഒ മാരായ നിതീഷ് , ദിലീപ് ടി.പി. രാംജിത്ത് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്


നിരീക്ഷണം ശക്തമാക്കി


വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ലഹരിവസ്തുക്കളുടെ വിപണനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളുടെ പരിസരത്ത് ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണം ശക്തമാക്കി. സ്ക്കൂൾ പരിസരങ്ങളിൽ വരുന്ന സംശയാസ്പദമായ ,വ്യക്തികളെയും , വാഹനങ്ങളും നിരീക്ഷിക്കുമെന്നും വിദ്യാലയ പരിസരങ്ങളിലെ ലഹരിമാഫിയകളുടെ വിപണനം തക്കർക്കുമെന്നും പിടിയിലായ ആൾക്ക് വിൽപ്പനക്കുള്ള കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെ പറ്റി അന്വേക്ഷിച്ച് അവരെ പിടികൂടുന്നതിനുള്ള അന്വേക്ഷണം ഊർജിതമാക്കുമെന്ന് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ. എ ബോസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!