Kerala News

അരികൊമ്പനായി പണപ്പിരിവ്; എട്ടുലക്ഷം പിരിച്ചു; സംഭവത്തിൽ പൊലീസ് അന്വേഷണം

ഇടുക്കിയെ ഒന്നടങ്കം വിറപ്പിച്ച അരികൊമ്പനായി പണപ്പിരിവെന്ന് പരാതി. ആനയെ തിരികെയെത്തിക്കാനാണ് പണപ്പിരിവ് നടത്തുന്നത്. വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് പണപ്പിരിവ്. നിയമനടപടിയെന്നും കേസ് നടത്തുമെന്നും വാഗ്ദാനം നൽകിയാണ് പണപ്പിരിവ് നടത്തുന്നത്.

ഇതിനോടകം എട്ടുലക്ഷം പിരിച്ചെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രൂപ്പിലുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. അരികൊമ്പനായി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം അരികൊമ്പൻ ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം. അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധർ പറഞ്ഞിരുന്നു. തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!