Trending

കുന്ദമംഗലം ബ്ലോക്ക് ഡിവിഷനിൽ യൂസുഫ് പടനിലം റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കും

കുന്ദമംഗലം: യൂത്ത് ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന കമ്മറ്റി അംഗവുമായ യൂസുഫ് പടനിലം ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിൽ റിബൽ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അദ്ദേഹംപറഞ്ഞു. സ്ഥാനാർഥി നിർണ്ണയത്തിൽ യുവജനങ്ങൾക്ക് അർഹമായ പ്രാധിനിത്യം നൽകാത്തതിലും മൂന്ന് തവണ മൽസരിച്ച് ജയിച്ചവർ മൽസരിക്കേണ്ടതില്ലെന്ന പാർട്ടി സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശം അവഗണിച്ചതിലും പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് യൂസുഫ് പടനിലം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുപ്പത് ശതമാനം സീറ്റുകൾ യുവാക്കൾക്കും മുപ്പത് ശതമാനംസീറ്റുകൾപുതുമുഖങ്ങൾക്കും നൽകണമെന്ന സംസ്ഥാന കമ്മറ്റി നൽകിയ പരിഗണന നിർദ്ദേശങ്ങൾ കുന്ദമംഗലത്തെ ലീഗ് നേതൃത്വം തള്ളിയതായി യൂസുഫ് പടനിലം ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!