കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
ബംഗളൂരുവിലെ താമസക്കാരായ രാധാമണി , മക്കളായ സുരേഷ് കുമാര്‍ , സന്തോഷ് കുമാര്‍ എന്നിവരെയാണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 14ാം തീയതിയാണ് ഇവര്‍ എറണാകുളത്തെ ഹോട്ടലില്‍ മുറിയെടുത്തത്.
രണ്ട് ദിവസത്തോളം ഇവരെ ആരെയും മുറിക്ക് പുറത്തൊന്നും കാണാതെ വന്നതോടെ ഹോട്ടല്‍ അധികൃതര്‍ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ മൂന്ന് പേരെയും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.