കുന്ദമംഗലം; കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് ഓടയിലൂടെ മാലിന്യം ഒഴുക്കിവിട്ടതില്‍ കുന്ദമംഗലത്തെ വൃന്ദാവന്‍ ഹോട്ടല്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും പൂട്ടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ ഓടയിലൂടെ മാലിന്യം ഒഴുക്കിവിട്ട് അസഹനീയമായ ദുര്‍ഗന്ധം വന്നതോടെ വഴിയാത്രക്കാര്‍ക്കും സമീപത്തെ ഓട്ടോ തൊഴിലാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കുകയായിരുന്നു. ഇത് കുന്ദമംഗലം ന്യൂസ് നേരത്തെ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോദനയില്‍ ഹോട്ടലിന് പതിനായിരം രൂപ പിഴയും ഹോട്ടല്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും നല്‍കുകയായിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത്, ശ്രിജിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വാര്‍ഡ് മെമ്പര്‍ എം.വി ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോദന നടത്തിയത്