കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വാരം സ്വദേശി മഹറൂഫ്, മുണ്ടേരി സ്വദേശി റിയാസ് എന്നിവർ പിടിയിലായത്.
മൂന്ന് ദിവസമായി ഇവർ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. വിൽപ്പനയിലെ മറ്റ് ഇടപാടുകാർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു.