കൊച്ചി: വഖഫ് ബോര്‍ഡിലെ അമുസ്ലീം അംഗങ്ങളുടെ നിയമനത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതി വിധി വന്നശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിഷയത്തില്‍ സങ്കീര്‍ണ സൃഷ്ടിക്കാനില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ല. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാം. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതും സര്‍ക്കാരിന്റെ അധികാരമെന്നും ഹൈക്കോടതി പറഞ്ഞു.
വഖഫ് ബോര്‍ഡിലെ അമുസ്ലീം അംഗങ്ങളുടെ നിയമനം: ഹൈക്കോടതിയിൽ യൂടേൺ അടിച്ച് സർക്കാർ

