കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാമെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കോവിഡ് രോഗികളുടെ ഫോണ്‍ വിവരം ശേഖരിക്കുന്നു എന്ന വിഷയം വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനം വന്നിരുന്നു.

