തൃശൂര്‍-തളിക്കുളം ദേശീയപാതയിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു.പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കെ ഇന്നലെ അര്‍ധരാത്രിയാണ് യുവാവ് മരിച്ചത്.സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടമുണ്ടായതിന്റെ പിറ്റേ ദിവസം സ്ഥലത്ത് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കുഴി അടച്ചു. സ്വകാര്യ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്നു സനു സി ജെയിംസ്.പിതാവ് ഓട്ടോഡ്രൈവറാണ്.
തൃശ്ശൂർ തളിക്കുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു

