Trending

ആ നമ്പർ ആർക്കും വേണ്ട! വി ഡി സതീശൻ മന്ത്രിസഭയിൽ 13-ാം നമ്പർ കാർ ഒഴിഞ്ഞുകിടക്കുന്നു

തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിൽ ഔദ്യോഗിക വാഹനങ്ങളുടെ നമ്പറുകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലും ’13’-ാം നമ്പർ കാർ ഏറ്റെടുക്കാൻ ഒരു മന്ത്രിയും തയ്യാറായില്ല. ടൂറിസം വകുപ്പ് 13-ാം നമ്പർ വാഹനം തയ്യാറാക്കി നിർത്തിയിരുന്നെങ്കിലും മന്ത്രിമാരാരും ഇത് ആവശ്യപ്പെട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ഈ നമ്പർ ആരും ഉപയോഗിച്ചിരുന്നില്ല. അതേസമയം, കഴിഞ്ഞ രണ്ട് പിണറായി വിജയൻ സർക്കാരുകളിലെയും മന്ത്രിമാർ 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങി ഉപയോഗിച്ച് മാതൃകയായിരുന്നു. 

2021ലെ പിണറായി മന്ത്രിസഭയില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആണ് 13ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!