കുന്ദമംഗലം:- ഈ വരുന്ന ഏപ്രില്‍ അവസാനവാരം കുന്ദമംഗലത്ത് അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുമെന്ന് സാന്റോസ് കുന്ദമംഗലം ഭാരവാഹികള്‍ അറിയിച്ചു,
കേരളത്തിലെ വടംവലി മത്സരത്തിലെ അതികായകന്മാരായ 20 ഓളം പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
കുന്ദമംഗലത്തിന്റെ ചരിത്രത്തില്‍സാന്റോസ് ആദ്യമായാണ് അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നതെന്നും കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും കൊലകൊമ്പന്മാര്‍ നേര്‍ക്കുനേര്‍ ഉരുക്ക് മുഷ്ടിക്കൊണ്ട് എതിരാളികള്‍ക്ക് പരാജയത്തിന്റെ പത്മവ്യുഹാമൊരുക്കുന്ന വടംവലി എന്ന മത്സര മാമങ്കത്തിന് വെള്ളവും, വളവുമേകി കര്‍മം കൊണ്ടും ധീരതകൊണ്ടും ഇതിഹാസങ്ങള്‍ രചിച്ച കുന്ദമംഗലത്തിന്റെ മണ്ണ് വടംവലി മാമാങ്കത്തിനു ഏപ്രില്‍ അവസാനവാരം സാക്ഷ്യം വഹിക്കും.
മത്സരത്തില്‍ ആകര്‍ഷകമായ പ്രൈസ് മണിയും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും, നല്‍കും. ഇന്ത്യയിലെ മുഖ്യധാരാ സ്‌പോണ്‍സര്‍മാരും സാന്റോസ് കുന്ദമംഗലവും ചേര്‍ന്നു കൊണ്ടാണ് വടംവലി മാമാങ്കത്തിന് അങ്കം കുറിക്കുന്നത്.
വടംവലി മത്സരത്തിന് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ജിതേഷ് കുന്ദമംഗലം, ആനിഷ് എംകെ, ബഷീര്‍ കെ സി, ഫൈസല്‍ ആനപ്പാറ, നിസാര്‍ കെപി എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി ഉടനെ വിളിച്ചു ചേര്‍ക്കുമെന്നും സാന്റോസ് കുന്ദമംഗലം പ്രസിഡന്റ് ബഷീര്‍ നീലാറമ്മല്‍, ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ ഭൂപതി, ട്രഷറര്‍ സജീവന്‍ കിഴക്കയില്‍ എന്നിവര്‍ അറിയിച്ചു.