
കണ്ണൂർ: കണ്ണൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലക്കും മുഖത്തും മുറിവേറ്റ നിലയില്‍ ബന്ധുവിന്റെ വീടിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയ അരീക്കമല സ്വദേശി അനീഷ് ആണ് മരിച്ചത്. കൊലപാതകമാണോയെന്ന സംശയമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കുടിയാന്മല പോലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.