Kerala

ഇനി ഒന്നും പേടിക്കാനില്ല,കുന്ദമം​ഗലം പോലീസ് സ്റ്റേഷനിലാണ് താമസം: കൗതുകമായി ബുൾ ബുൾ പക്ഷികൾ

കുന്ദമം​ഗലം: വാസസ്ഥലം അത് നമ്മൾ ഓരോരുത്തർക്കും പ്രധാനപ്പെട്ട ഒന്നാണ്. അത് ഒരുക്കുമ്പോൾ സുരക്ഷിതമായ സ്ഥലം തന്നെ വേണം, എല്ലാവർക്കും, മനുഷ്യനായാലും, പക്ഷിമൃഗാതികൾ ആയാലും. അത്തരത്തിൽ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി കൂടുകൂട്ടി താമസം തുടങ്ങിയിരിക്കുകയാണ് നമ്മൾ ഇരട്ടത്തലച്ചി എന്ന് വിളിക്കുന്ന ബുൾബുൾ പക്ഷി. തെരഞ്ഞെടുത്ത ആ സുരക്ഷിത സ്ഥലം കുന്ദമം​ഗലം പോലീസ് സ്റ്റേഷൻ ആണ്. സ്റ്റേഷൻ വളപ്പിൽ സുരക്ഷ കുറഞ്ഞുപോയാലോ എന്ന് കരുതിയാവണം സ്റ്റേഷനകത്താണ് കുഞ്ഞു പക്ഷി കൂടുകൂട്ടിയിരിക്കുന്നത്. സ്റ്റേഷനകത്തെ കോർട്ട് യാർഡിൽ വെച്ചു പിടിപ്പിച്ച കുറ്റിച്ചെടിയിലാണ് കിളിക്കൂട് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറും പോലീസിന്റെ സുരക്ഷയിൽ സുഖവാസം. ലാത്തിയും പേടിയില്ല,തോക്കും പേടിയില്ല. ഇപ്പോൾ കൂട്ടിന് നാല് കുഞ്ഞുങ്ങളുമായി. പരാതിക്കാരും കുറ്റവാളികളും നിരന്തരം വന്നുപോകുന്ന ഇടമാണെങ്കിലും ബുൾബുൾ കുടുംബത്തിന് ഇതൊന്നും ഒരു പ്രശ്നമേയല്ല. ആരേയും പേടിയില്ല, ഒരാളേയും ശല്യപ്പെടുത്താനും പോവില്ല. കുഞ്ഞുങ്ങളെ പരിപാലിച്ച് സുഖമായി കഴിഞ്ഞുകൂടുകയാണ് ബുൾ ബുൾ പക്ഷികൾ. മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി ആളുകളുള്ള സ്ഥലത്ത് കൂടുകൂട്ടുന്നതാണ് ബുൾ ബുൾ പക്ഷികളുടെ പ്രകൃതം. എന്നാൽ ഇതുപോലെ പോലീസ് സ്റ്റേഷനകത്ത് കയറി താമസമാക്കിയത് അപൂർവമാണെന്ന് വേണം കരുതാൻ. നേരത്തെ കണ്ണൂർ ജില്ലയിൽ ഫ്ലാറ്റുകെട്ടിയും ബുൾ ബുൾ പക്ഷികൾ വാർത്തയിൽ ഇടം നേടിയിരുന്നു. ജനങ്ങൾ വീടെന്ന സങ്കൽപ്പം ഉപേക്ഷിച്ച് ഫ്ലാറ്റുകളിലേക്ക് ചേക്കേറി തുടങ്ങിയ കാലത്താണ് ബുൾ ബുൾ പക്ഷികളും ഇത്തരത്തിൽ കൂടൊരുക്കിയത്. എട്ട് നിലയിലുള്ള കൂടാണ് അന്ന് എട്ടുവർഷം കൊണ്ട് ബുൾ പക്ഷികൾ കണ്ണൂരിൽ കെട്ടിപ്പൊക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!