Trending

സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; പ്രതി അറസ്‌റ്റിൽ

കോഴിക്കോട്: ബേപ്പൂരിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്‌റ്റിൽ. ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി സി. മുഹമ്മദ് അഫ്ലഹ് ആണ് മാറാട് പൊലീസിൻ്റെ പിടിയിലായത്. ബുധനാഴ്ച രാത്രി അരക്കിണർ മുണ്ടകൻപാടം റോഡിൽ വെച്ചായിരുന്നു അതിക്രമം.

ജോലി കഴിഞ്ഞു വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തി കടന്നുപിടിച്ച് അതിക്രമം കാട്ടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

\മുൻപും സമാനമായ സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമരശേരി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തി ശരീരത്തിൽ കടന്നു പിടിച്ചതിനും ഇൻസ്റ്റഗ്രാമിൽ പരാതിക്കാരിയുടെ മോർഫ് ചെയ്ത ചിത്രം അയച്ചുകൊടുത്തതിനും താമരശേരി സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!