Kerala

നവകേരള സദസ്സ്; കുന്ദമംഗലം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്ദമംഗലം മണ്ഡലം തല നവകേരള സദസ്സ് നവംബർ 26 ന് ഉച്ച മൂന്ന് മണിക്ക് നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. കുന്ദമംഗലം ശ്രീപത്മം ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എൽ എ എൽ എ ചെയർമാനാനും നോഡൽ ഓഫീസർ എഡിഎം സി മുഹമ്മദ് റഫീഖ് കൺവീനറുമായ 1501 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ വൈസ് ചെയർമാൻമാരാണ്. സർക്കാർ സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികൾ, ഓഫീസർമാർ എന്നിവർ കൺവീനർമാരുമാണ്. സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജി പുത്തലത്ത്, ഒ. അബ്ദുൾ ഗഫൂർ, ലിജി പുൽക്കുന്നുമ്മൽ, പി. ശാരുതി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവൻ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നോഡൽ ഓഫീസർ എഡിഎം സി മുഹമ്മദ് റഫീഖ് സ്വാഗതവും കുന്ദമംഗലം ബി ഡി ഒഡോ പി പ്രിയ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!