Kerala Local News

അറിയിപ്പുകൾ

നേഴ്‌സുമാരെ ആവശ്യമുണ്ട്

കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ എം.ഇ.ടിക്ക് കീഴില്‍ കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന ‘സുരക്ഷ’ ലഹരി വിമോചന കേന്ദ്രത്തിലേക്ക് ജി.എന്‍.എം നേഴ്‌സുമാരെ ആവശ്യമുണ്ട്. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവര്‍ surakshairca1991@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കണം. വിവരങ്ങള്‍ക്ക് 9846374969.

ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിന് നേരിട്ടുള്ള പ്രവേശനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സില്‍ നേരിട്ട് അഡ്മിഷന്‍ ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സാണിത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുനിവേര്‍സിറ്റിയുടെയും അംഗീകാരത്തോടെയാണ് ആറ് സെമസ്റ്ററിലായി നടത്തുന്ന ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദകോഴ്സ് നടത്തുന്നത്്. അപേക്ഷകര്‍ പ്ലസ് ടുവിന് നാല്പത്തിഅഞ്ച് ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്സി, എസ്ടി, ഒബിസി (എച്ച്), ഒഇസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി നടത്തിയ പൊതുപ്രവേശന പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടാവും. വിവരങ്ങള്‍ക്ക് 0495 2385861, 9400508499.

തേനീച്ച വളര്‍ത്തല്‍ പരിശീലനം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായ യുവതി യുവാക്കള്‍ക്ക് തേനീച്ച വളര്‍ത്തലില്‍ അഞ്ച് ദിവസത്തെ പരിശീലനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താലപര്യമുളള വ്യക്തികള്‍ അപേക്ഷ ഒക്ടോബര്‍ 30 ന് കോഴിക്കോട് ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2366156, 9400676080.

ഗതാഗതം നിരോധിച്ചു

മണ്ണൂര്‍ ചാലിയം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി കടുക്കബസാര്‍ മുതല്‍ ചാലിയം ജംക്ഷന്‍ വരെയുളള ഭാഗത്തുകൂടെ വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിയീനര്‍ അറിയിച്ചു. പരപ്പനങ്ങാടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ആനങ്ങാടിയില്‍ നിന്ന് തിരിഞ്ഞ് കോട്ടക്കടവ് പാലം – മണ്ണൂര്‍ വഴി ഫറോക്ക് ഭാഗത്തേക്ക് പോകണം. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഫറോക്ക് നിന്നും മണ്ണൂര്‍ – കോട്ടക്കടവ് പാലം വഴി പരപ്പനങ്ങാടി ഭാഗത്തേക്ക് പോകണം.

ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ 30 നകം ലഭിക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ 28ന്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ 28ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ശിവപുരം, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.
റസിഡൻഷ്യൽ ടീച്ചർക്ക് ബിരുദവും ബിഎഡും വേണം. 25 വയസ് പൂർത്തിയായിരിക്കണം. 11,000 രൂപയാണ് ഹോണറേറിയം. അഡീഷണൽ ടീച്ചർക്ക് ബിരുദമാണ് യോഗ്യത. പ്രതിമാസം 9,000 രൂപ ഹോണറേറിയം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, ശിവപുരംറോഡ്, ഉരുവച്ചാൽ.പി.ഒ, മട്ടന്നൂർ, പിൻ-670702. ഫോൺ: 0490-2478022, 8078156336.

വാക്ക് ഇൻ ഇന്റർവ്യൂ 30ന്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്‌ഹോമിലേക്ക് ഹൗസ് മദർ, കൗൺസിലർ തസ്തികകളിൽ 30ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ എത്തണം. എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/ എം.എ സോഷ്യൽവർക്ക് അണ് കൗൺസിലറിന്റെ യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 17,500 രൂപ വേതനം ലഭിക്കും. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്ലസ് ടു/ പ്രീഡിഗ്രി ആണ് ഹൗസ് മദറിന്റെ യോഗ്യത. പ്രതിമാസം 11,000 രൂപ വേതനം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കരമന, പി.ഒ, തിരുവനന്തപുരം- 695002, ഫോൺ: 0471-2348666.

വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച

സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 23 ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ് ഓഫീസര്‍ – പുരുഷന്‍മാര്‍ (പ്ലസ്ടു യോഗ്യത- കൊയിലാണ്ടി, താമരശ്ശേരി, രാമനാട്ടുകര ഉള്ളവര്‍ക്ക് മുന്‍ഗണന), സിവില്‍ എഞ്ചിനിയര്‍ – സ്ത്രീകള്‍ (ബി.ടെക് സിവില്‍ യോഗ്യത) എന്നി തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് രാവിലെ 10.30 ന്
ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0495 2370176

വടകര മോഡൽ പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ 20 ന്

വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2021-22 അദ്ധ്യായന വർഷത്തിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സുകളിലേക്കും, ലാറ്ററൽ എൻട്രി കോഴ്‌സുകളിലേക്കും എസ്സി/എസ്ടി വിഭാഗത്തിൽ ഉള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള, യോഗ്യരായ വിദ്യാർത്ഥികൾ എല്ലാം അസ്സൽ രേഖകളുമായി രക്ഷിതാവിനോടോപ്പം ഒക്ടോബർ 20 ന് രാവിലെ 10 മണിക്കകം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

കെൽട്രോണിൽ ഗ്രാഫികസ് ആൻഡ് വിഷ്വൽ ഇഫക്ട്സ് ഓൺലൈൻ കോഴ്സ്

ഓൺലൈൻ/വിഷ്വൽ മാധ്യമങ്ങളിൽ ഒട്ടനവധി അവസരങ്ങളുള്ള ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ് ഓൺലൈൻ/ഹൈബ്രിഡ് സർട്ടിഫിക്കറ്റ് കോഴ്സിലേയ്ക്ക് കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ നോളഡ്ജ് സെന്ററിൽ പ്രവേശനം ആരംഭിച്ചു. കാലാവധി മൂന്ന് മാസം. എസ്.എസ്.എൽ.സിയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 7012742011

മരം ലേലം 28 ന്

ദേശീയപാത 766 ൽ കി.മീ 25/000 മുതൽ 45/000 വരെയുളള ഭാഗങ്ങളിൽ സ്ഥിതി ചെയ്യന്ന 18 മരങ്ങൾ ഒക്ടോബർ 28 ന് രാവിലെ 11.30 മണിക്ക് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാത ഉപവിഭാഗം, കൊടുവളളി ഓഫീസ് വെച്ച് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ 0495 2212000


Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!