Kerala

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തരായി. ഇന്നത്തെ മരണം ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ മരണം 21 പേരാണ് മരിച്ചത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 29 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗം ബാധിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: മഹാരാഷ്ട്ര-12,ഡല്‍ഹി-7, തമിഴ്നാട്-5, ഹരിയാണ-2, ഗുജറാത്ത്-2, ഒഡീഷ-1.

തിരുവനന്തപുരം 5 കൊല്ലം 13 പത്തനംതിട്ട 11 ആലപ്പുഴ 9 കോട്ടയം 11 ഇടുക്കി 6 എറണാകുളം 6 തൃശൂര്‍ 6 പാലക്കാട് 14 മലപ്പുറം 4 കോഴിക്കോട് 5 കണ്ണൂര്‍ 4 കാസര്‍കോട് 3 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കോവിഡ് രോഗികളുടെ കണക്ക്.

തിരുവനന്തപുരം 9 കൊല്ലം 8 പത്തനംതിട്ട 3 ആലപ്പുഴ 10 കോട്ടയം 2 എറണാകുളം 4 തൃശൂര്‍ 22 പാലക്കാട് 11 മലപ്പുറം 2 കോഴിക്കോട് 1 വയനാട് 2 കണ്ണൂര്‍ 4 കാസര്‍കോട്് 11 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള ഭേദമായവരുടെ കണക്ക്.

കോവിഡ് പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. വിമാന കമ്പനികളുടെ സഹകരണവും ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണ്. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമുണ്ട്. സൗദി, കുവൈറ്റ്, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചു വരുന്നവരുടെ പരിശോധനയ്ക്ക് ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജോലി ചെയ്യുന്നവരില്‍ പകുതി ആളുകള്‍ മാത്രമെ ഒരു സമയം ഓഫീസില്‍ ഉണ്ടാകാന്‍ പാടുള്ളു. മീറ്റിങ്ങുകള്‍ ഓണ്‍ലൈനാക്കണം എന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി തന്നെ വിലയിരുത്തണം. കോവിഡ് ജോലി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തര്‍ക്ക് സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്ണം. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കും. രോഗവ്യാപനം കൂടിയാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!