Kerala National News

വിവാഹിതനെന്നറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചു: കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയ യുവാവ് പിടിയിൽ

കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയ യുവാവ് പോലീസ് പിടിയിൽ. വിവാഹിതനെന്നറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചതിനെ തുടർന്നായിരുന്നു പെൺകുട്ടിക്ക് നേരെ ഇങ്ങനെ ഒരു ആക്രമണം. സംഭവത്തിൽ നികുഞ്ച് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാൾക്കെതിരെയാണ് കേസ്. ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി പ്രണയത്തിലായത്. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് പട്ടേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചു. ഈ തീരുമാനത്തിൽ രോഷാകുലനായ യുവാവ് കാമുകിയെ കേബിൾ കൊണ്ട് അടിച്ച് പരുക്കേല്പിച്ചു.

ശേഷം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാൾ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പങ്കുവെക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയിൽ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!