Trending

ഷൈനിനെതിരെ കടുത്ത നടപടിയിലേക്ക് ‘അമ്മ;തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണം

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. വിൻ സിയുടെ പരാതിയിൽ തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. വിശദീകരണം നൽകിയില്ലെങ്കിൽ‌ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിൻ സിയുടെ പരാതിയിന്മേൽ നോട്ടിസ് നൽകാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിൻ സിയുടെ പരാതിയിൽ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്.ഷൈനിനെതിരായ നടപടി ചർച്ച ചെയ്യാൻ തിങ്കളാഴ്ചയാണ് ഫിലിം ചേംബറും യോഗം ചേരുന്നത്. അന്നേ ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഷൈനിനോട് അമ്മയും ആവശ്യപ്പെട്ടിരിക്കുന്നത്. ഷൈനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!