Trending

നാഷണൽ ഹെറാൾഡ് കേസ്; നിയമവിദ​ഗ്ധരുമായി നാളെ യോഗം ചേരും

നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‍വിയുടെയും മല്ലികാർജുൻ ഖർഗയുടെയും അധ്യക്ഷതയിൽ നാളെ യോഗം ചേരും . നാഷണൽ ഹെറാൾഡ് കേസിൽ ഇഡി നടപടികൾ കടുപ്പിക്കുമ്പോൾ തുടർനിക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലയുള്ളവർ, യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.സോണിയ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുൽ ഗാന്ധിയെ രണ്ടാം പ്രതിയും ആക്കിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡൽഹി പട്യാല റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവരുടെ പേരുകളും ഉണ്ട്. ഈ മാസം 25ന് കേസ് കോടതി പരിഗണിക്കും.നാഷണൽ ഹെറാൾഡിന്റെ പേരിലുള്ള 166 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഇഡി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റപത്രവും സമർപ്പിച്ചത്. പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ്, യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് കേസ്. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ നിയമവിരുദ്ധമായി ഏറ്റെടുത്തെന്നും ആരോപണമുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!