Trending

മഞ്ഞപ്പിത്ത രോഗപ്രതിരോധ പ്രവർത്തനം;ഇന്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്തും ആരോഗ്യകേന്ദ്രവും

മഞ്ഞപ്പിത്ത രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം കുന്ദമംഗലവും ചേർന്ന് 17.04.2024 (ഇന്നലെ )ഉച്ചയ്ക്ക് 2 മണിക്ക് കുന്ദമംഗലം പഞ്ചായത്ത് ഹാളിൽ വച്ച് ഇൻറർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിങ്ങിൽ വിവിധ ഡിപ്പാർട്ട്മെന്റുകൾ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ എ.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി പുൽകുന്നേൽ അധ്യക്ഷതയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്ത് സ്വാഗതം ആശംസിച്ചു. യോഗത്തിൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രഞ്ജിത്ത്.എം മഞ്ഞപ്പിത്ത രോഗപ്രതിരോധ പ്രവർത്തനങ്ങൾ രൂപ രേഖകൾ തയ്യാറാക്കി അവതരിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവ് നാരായണൻ മഞ്ഞപ്പിത്ത രോഗത്തെപ്പറ്റി ക്ലാസ് എടുത്തു. കൂടാതെ ശുദ്ധം കുടിനീർ എന്ന വിഷയത്തെപ്പറ്റി ജെ.എച്ച്.ഐ അക്ഷയ്കുമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ശ്രീ നെൽസൺ ജെ.എച്ച്.ഐ നന്ദിയും പ്രകാശിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!