Kerala News

പാലക്കാട് ഇരട്ട കൊലപാതകം;പ്രതികൾ രാഷ്ട്രീയ ബന്ധമുള്ളവർ,സുബൈർ കേസിൽ അറസ്റ്റ് ഉടൻ’,എഡിജിപി വിജയ് സാഖറെ

പാലക്കാട്ടെ തുടർകൊലപാതകങ്ങളിലെ പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞുവെന്ന് എ.ഡി.ജി.പി വിജയ് സാഖറെ.രണ്ട് കേസുകളിലെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിൽ കഴിയുന്ന പ്രതികൾ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞതായും എഡിജിപി വിശദീകരിച്ചു. ഒരു കേസിൽ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അടുത്ത കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരുമാണ് പ്രതികൾ ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംഘങ്ങളായാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.

സുബൈർ വധക്കേസിലെ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞു. ഇതുവരെ മൂന്ന് പേർക്കാണ് കേസിൽ നേരിട്ട് പങ്കുള്ളത്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ശ്രീനിവാസൻ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ഇവര്‍ ഒളിവിലാണ്. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞുകേസിൽ ഗൂഢാലോചന നടത്തിയവരേയും കേസുമായി ബന്ധപ്പെട്ട എല്ലാവരേയും കണ്ടെത്തി ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!