Kerala

വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചരുവിളപുത്തൻ വീട്ടിൽ വസന്തയാണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. ഇന്ന് രാവിലെ വസന്തയെ വീടിനുള്ളിൽ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് വീടിനോട് ചേ‍ർന്നുള്ള റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. കശുവണ്ടി തൊഴിലാളിയായിരുന്നു വസന്ത. മൃതദേഹത്തിന്റെ അടുത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും പ്ലാസ്റ്റിക്ക് കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വസന്ത സ്വയം തീകൊളുത്തിയതെന്നാണ് പൊലീസ് നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!