Kerala News

മഴക്കെടുതി; നാളെത്തെ പ്ലസ് വൺ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

സംസ്ഥാനത്തെ മഴ​​ക്കെടുതിയുടെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന അവസാന പ്ലസ്​ വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് അറിയിച്ചു.

പ്ലസ് വൺ പരീക്ഷക്ക് പുറമെ കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കല്‍, എന്‍ട്രന്‍സ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ നടത്താനിരുന്ന എച്ച്‌ ഡി സി പരീക്ഷയും മാറ്റിവെച്ചു. മഹാത്മാഗാന്ധി സര്‍വകലാ ശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

സംസ്ഥാന​ത്തെ വിവിധ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്​. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്​ മഴക്കെടുതി രൂക്ഷം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!