കുന്ദമംഗലം: പ്രമുഖ കോൺഗ്രസ് നേതാവും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം കെ ശങ്കരനുണ്ണി മാസ്റ്റർ 29 ആം ചരമവാർഷികവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കുന്ദമംഗലം
വ്യാപാര ഭവനിൽ നടന്ന പരിപാടി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു, കാവാട്ട് ശശികുമാർ അധ്യക്ഷത വഹിച്ചു. എം പി കേളുകുട്ടി,വിനോദ് പടനിലം, ഇടക്കുനി അബ്ദുൽ റഹ്മാൻ, ബാലകൃഷ്ണൻ ,രാജീവ് മേനോൻ, രാജേഷ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

