Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വിശ്രമകേന്ദ്രം തയ്യാറാക്കുന്നതിനായി പദ്ധതികൾ ഒരുങ്ങുന്നു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വിശ്രമകേന്ദ്രം തയ്യാറാക്കുന്നതിനായി പദ്ധതികൾ ഒരുങ്ങുന്നു.നാഷണൽ ഹൈവേ പടനിലത്താണ് ഇതിനായി സൗകര്യങ്ങൾ ഒരുങ്ങുന്നത്. പട്നിലം പഴയ സ്കൂൾ കെട്ടിടം രൂപമാറ്റം വരുത്തിയാണ് വിശ്രമകേന്ദ്രം ഒരുങ്ങുക .ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടയുള്ളവർ ഇതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ചിട്ടുണ്ട് .വഴിയാത്രക്കാരായ സഞ്ചാരികൾക്കാണ് ഇത് മൂലം പ്രയോജനം ലഭിക്കുക ,
മുലയൂട്ടൽ കേന്ദ്രം , വായനശാല ,ശുചിമുറിയും അടക്കം നിരവധി സൗകര്യങ്ങളോടു കൂടിയാണ് പദ്ധതി ആരംഭിക്കുന്നത് .16 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്
കൂടാതെ കുന്ദമംഗലത്ത് വായനശാലയോട് ചേർന്ന പഴയ ബസ്റ്റോപ്പ് പൊളിച്ച് മാറ്റി അവിടെ ശൗചാലയ കെട്ടിടം നിർമിക്കുന്നതിനും തീരുമാനമായി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനിൽ നിന്നാണ് 8 ലക്ഷത്തിതൊണ്ണൂറായിരം രൂപ ഇതിനായി ലഭിച്ചിരിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!