International News

താലിബാനെ ഭയന്ന് അഫ്ഗാൻ ഗായകർ പാക്കിസ്ഥാനിലേക്ക് ഒളിച്ചോടി

വനിത ഫുട്ബോൾ താരങ്ങൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകരും രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തി. അതിർത്തി കടന്ന് നിയമവിരുദ്ധമായി പാകിസ്ഥാനിൽ എത്തിയ ഗായകർ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. തങ്ങൾക്ക് രാജ്യം വിടാതെ മറ്റ് വഴികളില്ലായിരുന്നു എന്നവർ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പലായനം ചെയ്ത ഗായകരിൽ 6 പേരെ നേരിൽ കണ്ടശേഷമാണുബി ബി സി റിപ്പോർട്ട് തയാറാക്കിയത്.
കഴിഞ്ഞ മാസം ഉത്തര ബഗ്‌ലാൻ പ്രവിശ്യയിൽ നാടോടിഗായകനായ ഫവാദ് അന്തറാബിയെ വെടിവച്ചു കൊന്നതോടെയാണ് ഗായകരുടെ പലായനം തുടങ്ങിയത്. താലിബാൻകാർ പിതാവിനെ തലയ്ക്കു വെടിവച്ചു കൊന്നുവെന്നു മകൻ ജവാദ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!