Entertainment News

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം;’ദി അണ്‍നോണ്‍ വാരിയര്‍’- ഡോക്യുമെന്ററിയുടെടീസര്‍ പുറത്തിറക്കി മമ്മൂട്ടി

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ-പൊതു ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി മമ്മൂട്ടി. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഒരുക്കുന്ന ഡോക്യുമെന്ററിക്ക് ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും എത്തും. ഒക്ടോബര്‍ രണ്ടിന് എത്തുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി റിലീസ് ചെയ്തത്.
ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് മക്ബൂല്‍ റഹ്മാന്‍ ആണ്. ഹുനൈസ്‍ മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിബിന്‍ തോമസ്, അനന്തു ബിജു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസ്. 13 മിനിറ്റ് ആണ് ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!