National

ദളപതി വിജയ്‍യുടെ പാർട്ടിയുടെ ആദ്യ സമ്മേളനം വിക്രവാണ്ടിയിൽ:സെപ്റ്റംബർ 12ന് പാർട്ടി പതാക അവതരിപ്പിച്ചേക്കും

തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ്‍യുടെ പാർട്ടിയുടെ ആദ്യ സമ്മേളനം വിക്രവാണ്ടിയിൽ നടക്കും. തമിഴക വെട്രി കഴകം സമ്മേളനം അടുത്ത മാസം 29 ന് നടന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. തിരുച്ചിറപ്പള്ളിയിലെ റെയിൽവേ ഗ്രൗണ്ടിൽ സമ്മേളനം നടത്താൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ റെയിൽവേ അനുമതി നിഷേധിച്ചതോടെയാണ് വിഴുപ്പുറത്തേക്ക് മാറ്റിയത്. സെപ്റ്റംബർ 12ന് പാർട്ടി പതാക അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചത്. പിന്നാലെ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും രൂപീകരിച്ചു. സെപ്തംബര്‍ 5ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!