തിരുവനന്തപുരം:പ്രളയക്കെടുതിയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ആഗസ്‌റ്റ് 19 മുതൽ നൽകും. ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പാഠ പുസ്തകത്തിനു പുറമെ നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തോടായി നിർദ്ദേശിച്ചതായി മുഖ്യ മന്ത്രി പറഞ്ഞു.