കുന്ദമംഗലം : പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കുന്ദമംഗലം പഞ്ചായത്തിലെ ചാത്തന്‍കാവിലുള്ള വീടുകളില്‍ കേരള കലാ ലീഗ് പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും ധാന്യ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു . സംസ്ഥാന പ്രസിഡണ്ട് തല്‍ഹത്ത് കുന്ദമംഗലം നേതൃത്വം കൊടുത്ത പരിപാടിയില്‍ ജനല്‍ സെക്രട്ടറി ബഷീര്‍ പന്തീര്‍പ്പാടം , ടിഎംസിഅബൂബക്കര്‍ , കെ വി കുഞ്ഞാതു ,ത്രേസ്യ വര്‍ഗീസ് കോട്ടയം, സി എച്ച് കരീം ,അബ്ദു പുതുപ്പാടി, പികെ അബ്ദുല്ലക്കോയ , സിസി ജോണ്‍ , സ്റ്റീഫന്‍ കാസര്‍കോഡ് , മാസ്റ്റര്‍ ദിനു എന്നിവര്‍ പങ്കെടുത്തു. ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടമാണിതെന്നും മറ്റു സ്ഥലങ്ങളിലും സഹായമെത്തിക്കാന്‍ ശ്രമിക്കുമെന്നും ചടങ്ങില്‍ തല്‍ഹത്ത് കുന്ദമംഗലം പറഞ്ഞു