Kerala News

ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോള്‍ ചില തരികിടകളൊക്കെ കാണിച്ച് എംഎസ്എഫ് ഭരണം പിടിച്ചിട്ടുണ്ട്; വിവാദമായി പിപിഎംഎ സലാമിന്റെ പരാമര്‍ശം

മലപ്പുറം മൂര്‍ക്കനാട് നടന്ന കുടുംബ സംഗമത്തിൽ വിവാദ പ്രസ്താവനയുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് ലഭിക്കുമ്പോള്‍ കൃത്രിമം കാണിച്ച് കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ എംഎസ്എഫ് പിടിച്ചെടുക്കാറുണ്ടെന്നാണ് പിഎംഎ സലാം പറഞ്ഞത്.
ഇത്തവണ എംഎസ്എഫിന് മികച്ച വിജയമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സാധാരണ ഗതിയില്‍ യൂണിയന്‍ പിടിച്ചെടുക്കാന്‍ ലീഗ് മന്ത്രിയുള്ളപ്പോള്‍ ചില തരികിടകളൊക്കെ നടത്താറുണ്ടെന്ന് പിഎംഎ സലാം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം തരികിടകളൊക്കെ നടത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിനെ ഉപയോഗിച്ച് സ്‌കൂള്‍, കോളജ്, സര്‍വകലാശാല ഭരണങ്ങള്‍ തകിടം മറിക്കുകയാണ് ഇടതുസംഘടനകള്‍ ചെയ്യുന്നതെന്ന് പ്രസംഗത്തിലൂടെ പിഎംഎ സലാം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പരാമര്‍ശം വിവാദമാകുകയാണെങ്കിലും വിഷയത്തില്‍ മുസ്ലീം ലീഗിലെ മറ്റ് നേതാക്കളോ എംഎസ്എഫ് നേതാക്കളോ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!