Kerala

‘കുംഭമേള താരത്തിന്റെ കല്യാണം ലൗ ജിഹാദ് അല്ല, പരാതി വ്യാജം; അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം’; രാഹുൽ ഈശ്വർ

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. പ്രതിസന്ധിയിലൂടെയാണ് അവർ കടന്നുപോകുന്നത്. കല്യാണം ലൗ ജിഹാദ് അല്ല. നിർബന്ധിത മതപരിവർത്തനമല്ല. രണ്ടുപേർ പരസ്പരം മതം മാറിയിട്ടില്ല. പ്രണയിച്ചു വിവാഹിതരായവരാണ്.

ദമ്പതികൾക്ക് കേരളത്തിൽ ജീവിക്കാനാണ് താല്പര്യം എന്ന് താനുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. പെൺകുട്ടിക്ക് 18 വയസ്സായി എന്ന് മധ്യപ്രദേശിലെ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടിയെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം. സഹോദരന്റെ ജനന തിയതിയാണ് പെൺകുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് എന്ന് രാഹുൽ ഈശ്വർപറഞ്ഞു. പെൺകുട്ടിയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുൽ ഈശ്വർ പുറത്തുവിട്ടു. ഇവരെ ദ്രോഹിക്കാൻ വേണ്ടിയാണ് പരാതി.

2008 ജനുവരി ഒന്നിനാണ് മോണാലിസ ജനിച്ചത്. സഹോദരൻ ജനിച്ച തീയതി, മൊണാലിസ ജനിച്ചതായി ചിത്രീകരിച്ചാണ് വ്യാജ പരാതി. ഇവരെ റിക്കവർ ചെയ്യാനാണ് മധ്യപ്രദേശ് പോലീസ് ആഗ്രഹിക്കുന്നത്. മധ്യപ്രദേശ് പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു. പരാതിക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നുവെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!