Trending

മുതലപ്പൊഴിയിൽ വൻ പ്രതിഷേധം: ഇന്ന് പൊഴിമുറിക്കില്ല

മുതലപ്പൊഴിയിലെ പൊഴി മുറിക്കാനാകാതെ ഹാർബർ എൻജിനീയറും സംഘവും മടങ്ങി. സമരക്കാരുമായി വീണ്ടും ചർച്ച നടത്തി സാഹചര്യം മന്ത്രിയെ ധരിപ്പിക്കാനാണ് തീരുമാനം.പൊഴി മുറിക്കണം എന്ന മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മുതലപ്പൊഴിയിൽ എത്തിയത്. വലിയ പൊലീസ് സന്നാഹവുമായി എത്തിയ ഹാർബർ എൻജിനീയറെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മണൽ നീക്കാൻ കാര്യക്ഷമമായ സംവിധാനം ഒരുക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.മത്സ്യത്തൊഴിലാളികള്‍ ഒപ്പം നിന്നാൽ അഞ്ചു ദിവസം കൊണ്ട് പൊഴി മുറിച്ചുനൽകാമെന്ന് ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഉദ്യോഗസ്ഥർക്ക് പിന്മാറേണ്ടി വന്നു. ഇന്ന് പൊഴി മുറിക്കാൻ ഇല്ലെന്ന് തീരുമാനം. ഉദ്യോഗസ്ഥർ മടങ്ങി പോയെങ്കിലും മുതലപ്പൊഴിയിലെ അനിശ്ചിതത്വം തുടരുകയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!