Kerala

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചു

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചു

കോഴിക്കോട് ജില്ലയിൽ കോവിഡ് – 19 ന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്ന
സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർ
ഡിനൻസ് സെക്ഷൻ 4 പ്രകാരം പകർച്ചവ്യാധി പടരുന്നത് തടയാനുമായി ജില്ലാ ദുരന്തനിവാരണ
അതോറിറ്റി ചെയർമാൻ & ജില്ലാകളക്ടർ കൂടിയായ എസ്. സാംബശിവറാവു ഐ.എ.എസ്.
2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 34(ab) പ്രകാരം താഴെപറയുന്ന ഉത്തരവ്
പുറപ്പെടുവിപ്പിച്ചു.

👉 കോഴിക്കോട് ജില്ലയിൽ 18/4/2021 മുതൽ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരുത്തരവ്
ഉണ്ടാവുന്നത് വരെ താഴെപറയുന്ന നിയന്ത്രണങ്ങൾ വരുത്തികൊണ്ട് ഉത്തരവാകുന്നു.

👉പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.

👉ഞായറാഴ്ചകളിൽ കൂടിചേരലുകൾ 5 പേരിൽ മാത്രം ചുരുക്കേണ്ടതാണ് .

👉അവശ്യവസ്തുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം
വൈകിട്ട്
7.00 മണിവരെ പ്രവർത്തിപ്പാക്കാവുന്നതാണ് .

👉ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയിൽ
പ്രവർത്തിക്കുന്നതാണ്.

👉മേൽ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളും ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും
പൊതു പ്രദേശങ്ങളും (ബീച്ച് , പാർക്ക് ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ } തുറന്ന്
പ്രവർത്തിക്കാൻ പാടുള്ളതല്ല.

👉പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ് .

മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണ
നിയമത്തിൻറെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 18-ാം
വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാകേണ്ടിവരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!