Kerala News

കോവിഡ് ; അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ കൂടി വേണം; ആരോഗ്യ മന്ത്രി

കോവിഡ് തീവ്രവ്യാപനത്തിെൻറ പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തിൽനിന്ന് അടിയന്തരമായി കിട്ടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 5,80,880 ഡോസ് വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ടെസ്റ്റുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം ടെസ്റ്റ് നടത്തുകയാണ്. കേരള ജനസംഖ്യയിൽ ഇതുവരെ 11 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. കേസുകളുടെ എണ്ണം കൂടിയാൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലഭിച്ച വാക്സിൻ പാഴാകുകയോ നഷ്ടപ്പെടുകയോ ചെയ്യാതെ തന്നെ നൽകാൻ സാധിച്ചു. വാക്സിൻ സീറോ വേസ്റ്റേജിെൻറ കാര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചതായും കെ.കെ. ശൈലജ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!