Kerala News

പ്രവാസിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതികൾ പിടിയിൽ

വെഞ്ഞാറമൂട് പ്രവാസിയായ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീ വെച്ച് നശിപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. അനിൽ കുമാർ, രാജ് കുമാർ എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ കൈയിൽ ഇന്ധന കുപ്പിയുമായെത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

പുറത്ത് തീ കത്തുന്നത് കണ്ട് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കാറുകൾ ഭാഗികമായി കത്തി നശിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!